ആൺകുഞ്ഞ് ജനിക്കുന്നതിന് മന്ത്രവാദിയുടെ ഉപദേശം കേട്ട് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം

0

പത്ത് വർഷക്കാലം പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം. ബിഹാറിലെ ബക്സർ ജില്ലയിലാണ് സംഭവം. ആൺകുഞ്ഞ് ജനിക്കുന്നതിനായി മന്ത്രവാദിയുടെ ഉപദേശം കേട്ടാണ് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കേസിൽ മന്ത്രവാദി, പെൺകുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വർഷത്തെ തടവിന് പോക്സോ കോടതി ശിക്ഷിച്ചു.

വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി കുടുംബംഗങ്ങൾക്കെതിരെ പരാതി നല്‍കിയതോടെയാണ് നടുക്കുന്ന പീഡന പരമ്പര പുറംലോകം അറിഞ്ഞത്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ സാമൂഹികക്ഷേമ പ്രവർത്തകർ, നിരക്ഷരതയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും വ്യക്തമാക്കി. ഇത് ലിംഗവിവേചനം മാത്രമല്ല, നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ ഫലമാണെന്നും ഇത് സ്ത്രീകൾ തന്നെ ചോദ്യം ചെയ്യുന്നതുവരെ തുടരുമെന്നും അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here