പ്രവേശന ഫീസ് 250 ആയി കുറച്ചു; വാഗമണ്ണിലെ കണ്ണാടിപ്പാലത്തിൽ കയറാൻ സഞ്ചാരികളുടെ തിരക്ക്

0

വാഗമൺ: പ്രവേശന ഫീസ് അഞ്ഞൂറിൽ നിന്നും 250 ആയി കുറച്ചതിനു പിന്നാലെ കണ്ണാടിപ്പാലത്തിൽ കയറാൻ സഞ്ചാരികളുടെ വൻ തിരക്ക്. നൂറു കണക്കിന് സഞ്ചാരികളാണ് ഇന്നലെ ഇവിടെ കാഴ്ചകൾ ആസ്വദിക്കാൻ എത്തിയത്. ഏറെ നേരം കാത്തു നിന്ന ശേഷമാണു ഭൂരിപക്ഷം പേർക്കും പാലത്തിൽ കയറാൻ കഴിഞ്ഞത്. വാഗമണ്ണിലെ മലമുകളിൽ നിന്നും മുൻപോട്ട് നടന്നു താഴേക്കു നോക്കിയാൽ കാണാവുന്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്നതിനാൽ കാത്തിരിപ്പ് ഒരു പ്രശ്‌നമല്ലെന്നാണു സഞ്ചാരികൾ പറയുന്നത്.

കഴിഞ്ഞ ദിവസമാണു പ്രവേശന ഫീസ് 500 എന്നതു 250 ആയി കുറച്ചത്. 120 അടി നീളമുള്ള പാലത്തിനു മൂന്നു കോടി രൂപയാണ് നിർമ്മാണച്ചെലവ്. ഒരു തൂണിൽ നിന്നു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണു നിർമ്മാണം. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത അഞ്ചു പാളികളുള്ള പൊട്ടിത്തകരാത്ത പ്രത്യേക തരം ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്‌സും ചേർന്നാണു വാഗമൺ അഡ്വഞ്ചർ പാർക്കിൽ കണ്ണാടിപ്പാലം സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here