അച്ചു ഉമ്മന് എതിരായ സൈബർ അധിക്ഷേപ കേസ്; പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

0

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് പറഞ്ഞു. നന്ദകുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കിൽ നിന്നും മറുപടി ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.

മാധ്യമങ്ങൾക്ക് മുഖം നൽകാൻ നന്ദകുമാർ തയ്യാറായില്ല. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത് ഹെൽമറ്റ് ധരിച്ചാണ്.

ഇടതു സ്ഥാനാർത്ഥി ഇനിയെങ്കിലും നുണപ്രചരണം അവസാനിപ്പിക്കണമെന്ന് അച്ചു ഉമ്മൻ പറഞ്ഞിരുന്നു, ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് പുതുപ്പള്ളിയിൽ. ഇതുപോലെ അനുകൂല സാഹചര്യം മുൻപുണ്ടായിട്ടില്ല. തികഞ്ഞ വിജയപ്രതീക്ഷ ഉണ്ടെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here