നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

0

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്ക് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വത്തിന് അധിക സമയം പാഴാക്കേണ്ടി വന്നില്ല. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്ക് ഉയർന്നുവന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേര് മറ്റാരുടേയുമല്ല മകൻ ചാണ്ടി ഉമ്മന്റെതായിരുന്നു. 53 വർഷം തുടർച്ചയായി റെക്കോർഡ് നേട്ടം കൈവരിച്ച സീറ്റ് സംരക്ഷിക്കാൻ ചാണ്ടി ഉമ്മനെക്കാൾ മികച്ചൊരു പേര് ഒരുപക്ഷെ കോൺഗ്രസിന് പറയാനുണ്ടാകില്ല.

പുതുപ്പള്ളിക്കാരുടെ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജനപ്രീതി പുതുപ്പള്ളിയിൽ മികച്ച വിജയം നൽകുമെന്ന് പ്രതീക്ഷ കോൺഗ്രസിന് തുടക്കം മുതലേ ഉണ്ടായിരുന്നു. അപ്പനെ നെഞ്ചോട് ചേർത്ത പുതുപ്പള്ളിക്കാർ മകനൊപ്പം നിൽക്കുമെന്ന ഉറച്ച പ്രതീക്ഷ തന്നെയാണത്. അതുതന്നെയാണ് ചാണ്ടി ഉമ്മന്റെ ധൈര്യവും. ഈ കണക്കുകൂട്ടലുകൾ സത്യമായി എന്നാണ് നിലവിലെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നത്.

പുതുപ്പള്ളിയിൽ റെക്കോർഡ് വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്. തെരഞ്ഞെടുപ്പ് വിജയത്തിൽ അപ്പയെ കടത്തി വെട്ടി മകൻ ചാണ്ടി. ഉമ്മൻ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. 2016 ൽ 27,092 ന്റെ വോട്ടിനും. എന്നാൽ ചാണ്ടി ഉമ്മന്റെ ലീഡ് ഇതിനോടകം തന്നെ 40,000 പിന്നിട്ടു, വിജയവും ഉറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here