ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരിയുടെ ആത്മഹത്യ; ബാങ്ക് മാനേജർ മാനസികമായി തളർത്തിയെന്നും കുടുംബം

0

ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്തു. കോട്ടയം അയ്മനം സ്വദേശി കെ സി ബിനുവാണ്(50) ആത്‍മഹത്യ ചെയ്‌തത്‌. കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം വ്യക്തമാക്കി. ബാങ്ക് മാനേജർ മാനസികമായി തളർത്തിയെന്നും കുടുംബം വ്യക്തമാക്കി.

5 ലക്ഷം രൂപയുടെ വായ്‌പയിൽ മുടങ്ങിയത് രണ്ടു തവണ മാത്രമാണ്. തിരിച്ചടവ് മുടങ്ങിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്. തിരിച്ചടവിന് അവധി ചോദിച്ചെങ്കിലും തന്നിലെന്ന് ബിനുവിന്റെ കുടുംബം പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽ വന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും കേട്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here