ബിജെപിയുടെയും സിപിഐഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്; അവര്‍ തന്നതല്ല, പിടിച്ചുവാങ്ങിയതാണ്; കെ സുധാകരന്‍

0

പുതുപ്പള്ളിയില്‍ യുഡിഎഫിന്റേത് ചരിത്ര വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹതാപതരംഗം മാത്രമല്ല, പുതുപ്പള്ളിയിലുണ്ടായത് പിണറായി സര്‍ക്കാരിനുള്ള തിരിച്ചടി കൂടിയാണ്. സിപിഐഎം ആരോപണം പോലെ ബിജെപിയുടെയും സിപിഐഎമ്മിന്റെയും വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്നും അത് പിടിച്ചുവാങ്ങിയ വോട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ജെയ്കിന് കിട്ടുന്നതിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടിക്ക് കിട്ടുമെന്ന് നേരത്തെ താന്‍ പറഞ്ഞതാണ്.ഒരാഴ്ചക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണവും രാഷ്ട്രീയ സാഹചര്യവും വിലയിരുത്തി, ഈ ട്രെന്‍ഡ് യുഡിഎഫിന് വ്യക്തമായിരുന്നു. അത് നൂറുശതമാനവും സത്യമായി . ഈ വിജയം യുഡിഎഫിന് കരുത്തുമാത്രമല്ല, എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമാണ്. ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.അതെ കിട്ടിയിട്ടുണ്ട്. പക്ഷേ അവര്‍ തന്നതല്ല, ഞങ്ങള്‍ പിടിച്ചുവാങ്ങിയതാണ്. അതുപോലെ സിപിഐഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. സുധാകരന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here