ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി വിവിധ സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് മതി; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യം

0

ന്യൂഡൽഹി: വിവിധ സേവനങ്ങൾക്ക് രേഖയായി ഒക്ടോബർ മുതൽ ജനനസർട്ടിഫിക്കറ്റ് ഉപയോഗിക്കാം. കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ജനന-മരണ (ഭേദഗതി-2023) രജിസ്ട്രേഷൻ നിയമം 2023 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

സ്കൂൾ- കോളേജ് പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർനമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഒറ്റരേഖയായി ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി. ക്ഷേമപദ്ധതികൾ, പൊതുസേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ എന്നിവ സുതാര്യവും കാര്യക്ഷമമായും നിർവഹിക്കാൻ ഇതു സഹായിക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു. ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969ലെ നിയമമായിരുന്നു സർക്കാർ ഭേദഗതിചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here