ഏഷ്യയിലെ മികച്ച നടന്‍; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ

0

അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.(Tovino thomas wins best asian actor in septimius awards 2023)

സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച്‌ ടൊവിനോ തന്നെ ഇൻസ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here