കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ ഹർജിക്കാരനായി; മാസപ്പടിയും പാലാരിവട്ടവും കോടതിയിൽ എത്തിച്ച പൊതു പ്രവർത്തകൻ; ഗിരീഷ് ബാബു വീട്ടിൽ മരിച്ച നിലയിൽ; തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്കിനുള്ള ചികിൽസയ്ക്കിടെ മരണം

0

കൊച്ചി: പൊതു പ്രവർത്തകനായ ഗിരീഷ് ബാബു മരിച്ച നിലയിൽ. പൊതു താൽപ്പര്യ ഹർജിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗിരീഷ് ബാബു. സിഎംആർഎൽ അഴിമതിയിൽ അടക്കം പൊതു താൽപ്പര്യ ഹർജി നൽകിയത് ഗിരീഷ് ബാബുവാണ്. പാലാരിവട്ടം അഴിമതി കോടതിയിലെത്തിച്ചതും ഗിരീഷ് ബാബുവാണ്. നിരവധി കേസുകളിൽ ഹർജിക്കാരനായ ഗിരീഷ് ബാബു വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരാവകാശ പ്രവർത്തകനുമായിരുന്നു. നിരവധി കേസുകളിൽ വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കിയ രേഖകളുമായാണ് ഗിരീഷ് ബാബു നിയമ പോരാട്ടം നടത്തിയത്.

അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകനായിരുന്നു ഗിരീഷ് ബാബുൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മരണത്തിൽ ദുരൂഹതകളുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി കേസുകളിൽ ഹർജിക്കാരനാണ് ഗിരീഷ് ബാബു.

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ വിജിലൻസിന് മുന്നിൽ പരാതി എത്തിച്ചാണ് അദ്ദേഹം പൊതുപ്രവർത്തകനായി വളർന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ആകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply