കൊച്ചി: കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന തൃശൂർ തോളൂർ സ്വദേശി അശ്വിൻ കൃഷ്ണ ജീവനൊടുക്കിയ സംഭവം എസ്. പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി. ഇതിനായി ഉദ്യോഗസ്ഥനെ മൂന്നാഴ്ചക്കകം ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മോധാവിക്ക് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പി കെ ഉണ്ണികൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.