കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ യുവതി കുഴഞ്ഞുവീണു മരിച്ചു; 21കാരി സഫ്‌നയെ തേടി മരണമെത്തിയത് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോൾ

0


പീരുമേട്: കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ യുവതി വളഞ്ഞങ്ങാനത്ത് വെച്ച് കുഴഞ്ഞുവീണു മരിച്ചു. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും മധുജയുടെയും മകൾ സഫ്‌ന സലീമാണ് (21) ആകസ്മികമായി മരിച്ചത്.

കുട്ടിക്കാനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോൾ അസ്വസ്ഥതയുണ്ടായ സഫ്‌ന കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. വെളിച്ചിക്കാല ബദരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മസ്‌കത്തിൽ ജോലി ചെയ്യുന്ന സഫ്‌നയുടെ പിതാവ് ഇപ്പോൾ നാട്ടിലുണ്ട്. മാതാവ് മധുജ കണ്ണനല്ലൂർ എംകെഎൽഎം എച്ച്എസ്എസിലെ അദ്ധ്യാപികയാണ്. സഹോദരി ഹസ്‌ന സലീം.

Leave a Reply