അയൽവാസിയായ യുവാവിനെ സുഹൃത്ത് വീട്ടിൽ കയറി കുത്തിക്കൊന്നു

0

കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കാക്കൂർ പാലച്ചുവട് ലക്ഷംവീട് കോളനിയിൽ കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണി (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി മണക്കാട്ടുതാഴം മഹേഷിനെ (44) കൂത്താട്ടുകുളം പൊലീസ് കസ്റ്റഡ‍ിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ് സോണി മരിച്ചു. അയൽവാസികൾ എത്തിയപ്പോഴെക്കും പ്രതി കടന്നുകളഞ്ഞു. പിന്നീട് സമീപത്തെ സ്വന്തം വീട്ടിൽ കയറി വാതിലടച്ചു. പൊലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply