പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു; ബസ് ഡ്രൈവര്‍ അറസ്റ്റിൽ

0

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ്‌ ഡ്രൈവറെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്.

താന്‍ ഓടിക്കുന്ന ബസില്‍ യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുമായി മുര്‍ഷിദ് ബന്ധം സ്ഥാപിച്ചു. പിന്നീട് പെണ്‍കുട്ടിയെ വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് വാഴക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ മുര്‍ഷിദ് പീഡിപ്പിച്ചത്. പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മുര്‍ഷിദ് മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി കല്‍പ്പറ്റയിലെ തന്നെ മറ്റൊരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here