കോഴിക്കോട് പുതുപ്പാടിയിൽ സഹോദരൻ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. പുതുപ്പാടി പഞ്ചായത്ത് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 17 കാരിയുടെ പരാതിയിൽ 19 കാരനെ ഇന്നലെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുത്തുവെന്നും വീട്ടില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നുമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17 കാരി മൊഴി നല്‍കിയത്.