വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 70കാരന് 15 വര്‍ഷം കഠിനതടവ്

0

തൃശൂര്‍: വീട്ടില്‍ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ ഭര്‍തൃപിതാവിന് 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും വിധിച്ചു. മാള സ്വദേശിയായ 70കാരനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്‌പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധികതടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

Leave a Reply