മുഖ്യമന്ത്രി ഞങ്ങളുടെ നേതാവ്, ഇ.ഡി ചോദ്യം ചെയ്യലുമായി ബന്ധമില്ല: എം.കെ.കണ്ണൻ

0

താൻ പാർട്ടി പ്രവർത്തകനാണെന്നും പാർട്ടി സംരക്ഷണം ഉണ്ടാകുമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ.കരുവന്നൂർ ബാങ്കിൽ നിന്ന് 18 കോടി തട്ടിയെന്ന ആരോപണം നേരിടുന്ന അനിൽകുമാറും ഹാജരായി.(M K Kannan about cpim protection)

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാവിലെ തൃശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധമില്ല.

മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല.’ ‘പാർട്ടിക്കാരനല്ലേ ഞാൻ? പിന്നെ എന്തിനാണ് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ എന്നും കണ്ണൻ മാധ്യമങ്ങൾക്ക് മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here