‘ദയവു ചെയ്ത് ഞങ്ങളെ എങ്ങോട്ടും അയക്കരുത്’; സൗദിക്കെതിരായ തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്

0

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സൗദി അറേബ്യക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. രാജ്യത്തെ പ്രതിനിധീകരിക്കാൻ ഏറ്റവും മികച്ച കളിക്കാരെ തരാനാകുന്നില്ലെങ്കിൽ ദയവു ചെയ്ത് ഞങ്ങളെ എങ്ങോട്ടും അയക്കരുതെന്ന് ഇഗോർ സ്റ്റിമാക്ക് പറഞ്ഞു. മികച്ച കളിക്കാരെ തരാൻ കഴിയില്ലെങ്കിൽ ഇതുപോലുള്ള ടൂർണമെൻറുകളിൽ പങ്കെടുക്കാതിരിക്കുകയാവും ഉചിതമെന്ന് സ്റ്റിമാക്ക് പറഞ്ഞു.

പ്രീ ക്വാർട്ടറിൽ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്തായിരുന്നു. ഐഎസ്എൽ നടക്കുന്നതിനാൽ കളിക്കാരെ വി്ടടുകൊടുക്കാൻ ക്ലബ്ബുകൾ വിസമ്മതിച്ചത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൻറെ തയാറെടുപ്പുകളെ ബാധിച്ചിരുന്നു. നിയമമനുസരിച്ച് ഓരോ രാജ്യവും മൂന്ന് സീനിയർ താരങ്ങൾക്കൊപ്പം അണ്ടർ 23 ടീമിനെ ഇറക്കേണ്ടത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിങ്കൻ, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു എന്നിവരെയാണ് തെരഞ്ഞെടുത്തത്. എന്നാൽ ഐഎസ്എൽ നടക്കുന്നതിനാൽ കളിക്കാരെ വി്ടടുകൊടുക്കാൻ ക്ലബ്ബുകൾ വിസമ്മതിച്ചത് തിരിച്ചടിയായി.

ഇന്ത്യൻ നായകനും ഐഎസ്എല്ലിൽ ബെംഗലൂരു എഫ് സി താരവുമായ സുനിൽ ഛേത്രിയും കേരള ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ കെ പി രാഹുലും ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിച്ചിരുന്നു. കളിക്കാരെ വിട്ടു നൽകാൻ ക്ലബ്ബുകൾ വിസമ്മതിച്ചതോടെ ഏഷ്യൻ ഗെയിംസിന് ആദ്യം ടീമിനെ അയക്കുന്നില്ലെന്ന് തീരുമാനിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആരാധക സമ്മർദ്ദത്തെത്തുടർന്നാണ് ഒടുവിൽ ടീമിനെ അയക്കാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here