‘നിന്റെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ, നിന്നെപ്പോലെ മറ്റൊരാളില്ല’; ഫഹദിന് നസ്രിയയുടെ പിറന്നാളാശംസ; പടമെടുത്ത് മമ്മൂട്ടി

0

ഇന്ന് നടന്‍ ഫഹദ് ഫാസിലിന് 41-ാം ജന്മദിനം. കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഫഹദ് ഫാസില്‍ കടന്നുപോകുന്നത്.പിറന്നാൾ ദിനത്തിൽ ഫഹദിന്റെ പ്രിയ പത്നി നസ്രിയ നസീമും മനോഹരമായ ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നസ്രിയ പങ്കുവച്ചിരിക്കുന്ന ഫഹദിനൊപ്പമുള്ള ചിത്രവും കുറിപ്പും നിമിഷനേരംകൊണ്ട് വൈറലായിരിക്കുകയാണ്.

‘എന്റെ പ്രിയതമൻ ഷാനുവിന് പിറന്നാള്‍ ആശംസകൾ. നീ വജ്രത്തെപ്പോലെ തിളങ്ങട്ടെ. നിന്നെപ്പോലെ മറ്റൊരാളില്ല.ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്ന ചെയ്തിരിക്കുന്ന ചിത്രം എടുത്തതാകട്ടെ മമ്മൂട്ടിയും.

Leave a Reply