ഐഎസ്ആർഒയിലെയും ചന്ദ്രയാൻ-3 ടീമിലെയും പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസയുമായി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നിങ്ങളുടെ അർപ്പണബോധവും കഠിനാധ്വാനവും ചരിത്രത്തിലെ ആവേശകരമായ നിമിഷത്തിലേക്കാണ് തങ്ങളെ എത്തിച്ചെതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.ഐഎസ്ആർഒയ്‌ക്കും ചന്ദ്രയാൻ-3 ടീമിനുമൊപ്പം ചന്ദ്രനിലേക്കുള്ള യാത്രയിൽ ചേരുന്നു.
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന ലോകത്തിലെ നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ലാൻഡിംഗ് നടത്തുന്നതുമായ രാജ്യമായി ഇന്ത്യ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഈ നേട്ടം നമ്മുടെ രാജ്യത്തിന്റെ അവിശ്വസനീയമായ പുരോഗതിയെയും നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ചരിത്രപരവും വിജയകരവുമായ ഒരു ദൗത്യമാണ് ഇതെന്നും പേടകം ചന്ദ്രോപരിതലത്തിൽ മനോഹരമായി തൊടാൻ സജ്ജമാണെന്നും നമ്മുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് നമുക്ക് നോക്കികാണാമെന്നും അദ്ദേഹം പറഞ്ഞു.