തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ഈ സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനമലര്‍. മുഖ്യമന്ത്രി കുട്ടികള്‍ക്കൊപ്പമിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്നത് പരിഹാസ്യമാണെന്നും അര്‍ത്ഥമില്ലാത്തതാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനമുന്നയിച്ച പത്രത്തിനെതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ രംഗത്തെത്തി. പത്രം കാണിച്ചത് അതിന്റെ സനാതന സ്വഭാവമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ദിനമലറിനെ അപലപിച്ച് ഡിഎംകെ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.