പുതുപ്പള്ളി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിന് ഏതെങ്കിലും സഭകളുടെയും സമുദായങ്ങളുടെയും ഔദ്യോഗികവിലാസം വേണ്ടിവരുമെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക്ക് സി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിന് യുഡിഎഫ് തയ്യാറുണ്ടോയെന്നും ജെയ്‌ക്ക് സി തോമസ് പ്രതികരിച്ചു.
വികസനം ചർച്ച ചെയ്യാൻ യുഡിഎഫ് സ്ഥാനാർഥി ഇതുവരെയും തയ്യാറായിട്ടില്ല. 2016 നു മുമ്പ് ഒറ്റ കിറ്റ് പോലും നൽകാത്ത കോൺഗ്രസ് വേണോ അതോ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും പാവപ്പെട്ടവർക്ക് കിറ്റ് നൽകുന്ന ഇടതുപക്ഷം വേണോ എന്നും ജെയ്‌ക് സി തോമസ് ചോദിച്ചു.