എറണാകുളം: നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് കാംകോ ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരുവരേയും വാൻ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.
കാംകോയിലെ കാന്റീൻ ജീവനക്കാരാണ് മറിയവും ഷീബയും. രാവിലെ ജോലിക്കായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചു വീണു. മറ്റൊരാളെ വാൻ അൽപദൂരം വലിച്ചു കൊണ്ടുപോയി.