ത്രില്ലര്‍ ക്രൈം ഡ്രാമ: ഷെയിൻനിഗം സണ്ണിവെയ്ൻ ചിത്രം വേലയുടെ ട്രെയ്ലര്‍

0

കൊച്ചി: ക്രൈം ഡ്രാമ ചിത്രം വേലയുടെ ട്രെയ്ലർ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ പോലീസ് വേഷത്തിൽ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിൻ നിഗവും മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു. സണ്ണി വെയ്‌നും ഷെയിൻ നിഗവും പോലീസ് വേഷത്തിൽ കൊമ്പുകോർക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.

തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീർണ്ണമായ ഒരു കേസന്വേഷണത്തിലേക്കുള്ള യാത്രയാണ് വേല ട്രെയ്ലർ സൂചിപ്പിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു.

സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രേധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here