‘മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല; നുണപ്രചാരണത്തിന് ജനം മറുപടി നൽകും’: അച്ചു ഉമ്മൻ

0

കോട്ടയം: മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ലെന്നും നുണപ്രചാരണത്തിന് ജനം മറുപടി നല്‍കുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു- അച്ചു പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ.

Leave a Reply