യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ വീണ്ടും പൊലീസ് കസ്റ്റഡ‍ിയിൽ

0

തിരുവനന്തപുരം: സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ താരം പൊലീസ് പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി

‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here