യുവതി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ

0

ഇടുക്കി: അടിമാലി പൊളിഞ്ഞപാലത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

ആറുകണ്ടത്തിൽ ശ്രീദേവി (27) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻപുരയ്ക്കൽ രാജീവിനെ (29) പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

വീട്ടുടമ വാടക സംബന്ധിച്ച കാര്യം പറയാൻ ശ്രീദേവിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഈ നമ്പറിലേക്കു രാജീവ് തിരിച്ചുവിളിച്ച് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിയിച്ചു. വീട്ടുടമ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നാണ് പൊലീസെത്തിയത്.

Leave a Reply