അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

0

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയിൽ നിന്ന് കേസിൽ സമീപദിവസ്സം രാഹുൽ ഗാന്ധിക്ക് അനുകൂലമായ നടപടി ഉണ്ടായിരുന്നു.

ഇതെ തുടർന്ന് രാഹുലിന്റെ അയോഗ്യത നീങ്ങുകയും പാർലമെന്റ് അംഗത്വം തിരികെ ലഭിക്കുകയും ചെയ്തു. സുപ്രിംകോടതി ഇടപെടലിന് ശേഷം ആദ്യമായാണ് അപ്പീൽ സൂറത്ത് സേഷൻസ് കോടതി പരിഗണിക്കുന്നത്. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here