മണിപ്പൂർ വിഷയത്തിലെ കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

0

മണിപ്പൂർ വിഷയത്തിലെ കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടികൾ സ്വീകരിക്കാനും രണ്ട് സമിതികളെ സുപ്രിംകോടതി ആഗസ്റ്റ് 7 ന് നിയോഗിച്ചിരുന്നു. അതിന് ശേഷമുള്ള സാഹചര്യങ്ങളാകും ഇന്ന് സുപ്രിം കോടതി വിലയിരുത്തുക.

മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷനായ മൂന്നംഗ ജഡ്ജിമാരുടെ സമിതിയും ദത്താറായ പഡ്‌സൽഗികർ. ഐപിഎസിന്റെ നേത്യത്വത്തിലുള്ള അന്വേഷണ മേൽനോട്ട സമിതിയും ഇതിനകം പ്രപർത്തനം ആരംഭിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്യുകയും ശേഷം നഗനകളാക്കി അപമാനിയ്ക്കുകയും ചെയ്ത യുവതികളുടെ ഹർജ്ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നു വെന്നും എതാൺറ്റ് എല്ലാ പരാതികളിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here