ശബരിമല തീര്‍ത്ഥാടകരെ വരവേറ്റ് പുലിവാഹനനായ അയ്യപ്പന്‍റെ ശില്‍പം

0

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരാധനാ പീഠമായി അയ്യപ്പ ശില്‍പം. അമ്പും വില്ലുമേന്തിയ പുലിവാഹനനായ അയ്യപ്പന്‍റെ ശില്‍പമാണ് പമ്പാ ത്രിവേണിയില്‍ സ്ഥാപിച്ചിരിക്കുന്നത്.

വ്യവസായിയും അമ്പലക്കര ഫിലിംസ് ഉടമയുമായ കൊട്ടാരക്കര സ്വദേശി ബൈജു അമ്പലക്കരയാണ് നേർച്ചയായി ശില്‍പം സമര്‍പ്പിച്ചിരിക്കുന്നത്. 28 അടി ഉയരുമുള്ള ശില്‍പം ഒരു വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.പമ്പാ ത്രിവേണിയിലെ ദേവസ്വം ബോർഡിന്റെ സ്ഥലത്താണ് പുതിയ അയ്യപ്പ ശില്പം സ്ഥാപിച്ചിട്ടുള്ളത്. യോദ്ധാവായി പുലി പുറത്ത് ഇരിക്കുന്ന അയ്യപ്പന്റ ശില്പം ഫെറോ സിമന്റും സിലിക്കണും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൊല്ലം സ്വദേശി ശന്തനുവാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ 48 വർഷമായി മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്ന ബൈജു അമ്പലക്കര ശില്‍പം പണികഴിപ്പിച്ച് നല്‍കാന്‍ കഴിഞ്ഞത് തന്റെ നിയോഗമായാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here