എ എന്‍ ഷംസീറിന്റെ പേരില്‍ ശത്രു സംഹാര അര്‍ച്ചന നടത്തി കരയോഗം പ്രസിഡന്റ്

0

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര അര്‍ച്ചന. അര്‍ച്ചന നടത്തിയത് എന്‍എസ്എസ് കരയോഗം പ്രസിഡന്റാണെന്നതാണ് ശ്രദ്ധേയം. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയത്. എന്‍എസ്എസ് സ്പീക്കര്‍ക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടയാണ് എ എം ഷംസീറിനെ അനുകൂലിച്ചുള്ള പൂജ.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തിയാണ് ഇദ്ദേഹം ശത്രുസംഹാര പൂജ നടത്തിയത്. സമുദായവും രാഷ്ട്രീയവും വേറെയാണെന്ന് പൂജ നടത്തി മടങ്ങവേ അഞ്ചല്‍ ജോബ് പ്രതികരിച്ചു. ഇത് മനസിലാക്കിയാണ് താന്‍ ഷംസീറിനായി പൂജ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തും വിധം പ്രതികരണം നടത്തിയ സ്പീക്കര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടതിനെ നിസാരവത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനൊപ്പം എന്‍എസ്എസ് നാമജപ ഘോഷ യാത്രയും ഇന്ന് നടത്തുന്നുണ്ട്.

Leave a Reply