സ്‌കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; അധ്യാപികക്ക് സസ്പെൻഷൻ

0

സ്‌കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറം കാരക്കുന്ന് പഴേടം എ.എൽ.പി സ്‌കൂൾ അധ്യാപിക സിദ്‌റഹതുൽ മുൻതഹയെയാണ് സസ്പെന്റ് ചെയ്തത്.

സ്‌കൂളിൽ പരിശോധനക്ക് എത്തിയ മഞ്ചേരി എഇഓ ,ബിപിഓ ,നൂൺ മീൽ സൂപ്പർവൈസർ എന്നിവരെ ഇന്നലെ അധ്യാപിക സിദ്‌റഹതുൽ മുൻതഹ തടയുകയായിരുന്നു. സ്‌കൂൾ ഗേറ്റ് പൂട്ടി ഏറെ നേരം ഇവരെ പുറത്ത് നിർത്തി. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് നടപടിയെടുത്തത്.

പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് ,ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുത്തൽ ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. സ്‌കൂളിൽ എസ്.എസ് .കെ മുഖാന്തിരം നൽകിയ ചോദ്യപ്പേപ്പർ ഉപയോഗിക്കാതെ അനധികൃതമായി ചോദ്യപ്പേപ്പർ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here