മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിലെ പരിശോധന പൂർത്തിയായി

0

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട്ടിലെ ലാൻഡ് റവന്യൂ വകുപ്പിന്റെ പരിശോധന അവസാനിച്ചു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

കോതമംഗലം താലൂക്കിലെ റവന്യൂ സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോർട്ട് താലൂക്ക് സർവേയർ സജീഷ് എം.വി ഉടൻ തഹസിൽദാർക്ക് കൈമാറും. എംഎൽഎയുടെ വീട്ടിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു.

അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എംഎൽഎയ്‌ക്കെതിരെ വിജിലൻസിൽ പരാതി നൽകി. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സർവേ നടത്താൻ വിജിലൻസ് റവന്യൂ വകുപ്പിന് നിർദേശം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here