മൂവാറ്റുപുഴയിൽ കെഎസ്ഇബി വാഴകൃഷി വെട്ടിമാറ്റിയ സംഭവം; കർഷകൻ തോമസിന് നഷ്ടപരിഹാരം നൽകി

0

മൂവാറ്റുപ്പുഴയിൽ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പോകുന്നു എന്ന് കാട്ടി കെഎസ്ഇബി വാഴവെട്ടിയ സംഭവത്തിൽ കർഷകന് സർക്കാരിന്റെ നഷ്ടപരിഹാരം കൈമാറി. കോതമംഗലം എംഎൽഎ ആന്റണി ജോൺ കർഷകനായ തോമസിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.

തോമസിന്റെ വിളവെടുക്കാറായ നാനൂറിലേറെ വാഴകൾ ഒരു മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിയത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് കൃഷി മന്ത്രിയും വൈദ്യുതി മന്ത്രിയും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്. ഓണത്തോട് അനുബന്ധിച്ച് വിളവ് കാത്തു കിടന്ന 406 വാഴകളാണ് വെട്ടി നശിപ്പിച്ചത്.

Leave a Reply