ഹിമാലയൻ യാത്ര കഴിഞ്ഞു; ഇന്ന് യു.പിയിൽ യോഗിക്കൊപ്പം ജയിലർ കാണും; രജനി കാന്ത്‌

0

ബോക്സ് ഓഫീസിൽ 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ് ‘ജയിലർ’. ‘ജയിലറി’ന്റെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ രജനികാന്ത്‌ തീര്‍ഥാടനത്തിലാണ്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി.

എയർപോർട്ടിലെത്തിയ രജനി എഎൻഐയോട് നടത്തിയ പ്രതികരണത്തിൽ, താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പം ജയിലർ കാണുമെന്നും പറഞ്ഞു.

ഇതുകൂടാതെ, യുപിയിലെ ചില തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലറിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു നടന്റെ മറുപടി.

കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുപിയിലേക്കെത്തിയത്. ഏറെക്കാലമായി വരണമെന്ന് ആഗ്രഹിച്ചിരുന്ന ക്ഷേത്രമാണ് ഝാർഖണ്ഡിലെ ഛിന്നമസ്താ എന്നാണ് നടൻ പറഞ്ഞത്. ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണനുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയിലെ ക്ഷേത്ര സന്ദർശനങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here