കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്, ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; കെ.സുരേന്ദ്രൻ

0

സാമ്പത്തിക പ്രതിസന്ധിക്കെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മറുപടിയുമായി കെ സുരേന്ദ്രൻ. ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന് ധനമന്ത്രിയുടെ വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്. നിയമസഭയിൽ ധനകാര്യ മന്ത്രി കൊടുത്ത കണക്ക് കെ സുരേന്ദ്രൻ വായിച്ചു.

ഓണം അവതാളത്തിൽ ആക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. അത് കേന്ദ്രത്തിന്റെ തലയിൽ വച്ചുകെട്ടേണ്ട.കെ എൻ ബാലഗോപാൽ വേറെ ജോലിക്ക് പോകുന്നതാണ് നല്ലത്. ഇന്ത്യയിൽ ഏറ്റവും മോശം ധനകാര്യ മാനേജ്മെൻറ് കേരളത്തിലേതാണ്. കേന്ദ്രത്തിലെ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട് നികുതി വിഹിതം കുറച്ചു എന്ന് പറയാൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു വിഹിതവും കുറച്ചിട്ടില്ല, ധനമന്ത്രി ബാലഗോപാൽ മറ്റു വല്ല പണിക്കും പോകുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply