തിരഞ്ഞെടുപ്പ് വൈകി; ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തു

0

തെരഞ്ഞെടുപ്പ് നടത്താൻ വൈകിയതിനെ തുടർന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെ ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതേതുടര്‍ന്ന് വരാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങൾക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങൾ ‘ന്യൂട്രല്‍ അത്ലറ്റുകളായി’ മത്സരിക്കേണ്ടതായി വരും (രാജ്യത്തെ പ്രതിനിധീകരിക്കാതെ).

ഭൂപേന്ദര്‍ സിംഗ് ബജ്വയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് പാനലിന് തിരഞ്ഞെടുപ്പ് നടത്താന്‍ 45 ദിവസത്തെ സമയപരിധി നല്‍കിയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈ വര്‍ഷം ആദ്യം ഏപ്രില്‍ 27 നാണ് അഡ്-ഹോക്ക് പാനലിനെ നിയമിച്ചത്. നിശ്ചിത സമയപരിധിക്കുളളില്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് യുഡബ്ല്യുഡബ്ല്യു ഏപ്രില്‍ 28 ന് മുന്നറിയിപ്പും നൽകിയതായിരുന്നു.

Leave a Reply