മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ

0

സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും.

23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ എത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ ക്ഷാമം ഓണച്ചന്തകളിലൂടെ പരിഹരിക്കാനാണ് സപ്ലൈകോ തീരുമാനിച്ചിട്ടുള്ളത്. മുമ്പും ഓണച്ചന്തകൾ തുടങ്ങിയാൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ തിരക്കുണ്ടാകില്ല. ഇത് കണക്കിലെടുത്താണ് മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിക്കാൻ തീരുമാനിച്ചത്. ധനവകുപ്പ് നൽകാമെന്നേറ്റ 500 കോടി രൂപ ഏതാനും ദിവസങ്ങൾക്കുള്ളിൽ സപ്ലൈകോയ്ക്ക് ലഭിക്കും. ഇതുകൂടി ലഭിക്കുന്നതോടെ പ്രതിസന്ധി താൽക്കാലികമായി ഒഴിവാക്കാം എന്നാണ് സപ്ലൈകോയുടെ വിലയിരുത്തൽ .

അടുത്തമാസം വിപണി ഇടപെടലിനായി കുടിശ്ശിക അടക്കമുള്ള തുക അനുവദിക്കാമെന്ന് ധനവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. നല്ല സംവരണത്തിന്റെ തുക ഓണത്തിന് മുമ്പായി സപ്ലൈകോയ്ക്ക് ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here