ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ഥം വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആധുനിക ഇന്ത്യയില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. ശാസ്ത്ര പ്രചരണം ഒരിക്കലും ഒരു മതവിശ്വാസത്തെ തള്ളലല്ലെന്നും ഷംസീര്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സ്പീക്കറുടെ പ്രതികരണം.
ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെയും ശാസ്ത്രത്തേയും ബോധപൂര്‍വം നമ്മള്‍ പ്രചരിപ്പിക്കേണ്ടിരിയിക്കുന്നു . അതോടൊപ്പം ശക്തനായ മതനിരപേക്ഷവാദി ആവുക എന്നുള്ളതാണ് ആധുനികകാല ഇന്ത്യയിലും കേരളത്തിലും എടുക്കേണ്ട പ്രതിജ്ഞയെന്നും ഷംസീര്‍ പറഞ്ഞു.