പത്തനംതിട്ട: അഞ്ചുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പെരുനാട് പൊലീസ് പിടികൂടി. പെരുനാട് കൂനംകര മന്ദപ്പുഴ ചരിവുകാലായയിൽ ഗോപകുമാറാ(43)ണ് അറസറ്റിലായത്. ജൂലൈ 30ന് ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ തിണ്ണയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി.
വിവരമറിഞ്ഞ പെരുനാട് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ച് മൊഴി എടുക്കുകയും തുടർന്ന് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എസ്‌ഐ വിജയൻ തമ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇന്നലെ കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് ശേഷം തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
പ്രതിയെ പത്തനംതിട്ടയിൽ നിന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച്, പൊലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.