അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സെവൻത് ഡേ അഡ്വന്റിസ്റ്റ് സഭ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിലാണ് സഭയ്ക്ക് വേണ്ടി സഭയുടെ കേരള ഘടകം കമ്മ്യൂണിക്കേഷൻ ഡയറക്ടർ പാസ്റ്റർ ടി.കെ അജിത് അനുശോചനം രേഖപ്പെടുത്തിയത്.
സിദ്ദിഖുമായി പാസ്റ്റർ ടി.കെ അജിത്തിനുണ്ടായ വ്യക്തിപരമായ സുഹൃത്ത് ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ എക്കാലവും ഓർപ്പിക്കപ്പെടുന്ന ഒരു മഹത് വ്യക്തിയാണ് സിദ്ദിഖെന്നും കുടുംബത്തിന് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ കരുത്തുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.