‘വേര്‍പിരിയുന്നു, അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരും’;കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു

0

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

അല്‍പ്പം പ്രയാസമേറിയതും എന്നാല്‍ അര്‍ത്ഥവത്തായതുമായ സംഭാഷണങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. കുട്ടികളെ വിചാരിച്ച് തങ്ങളുടേയും അവരുടേയും സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.

Leave a Reply