വിദേശവനിതയുടെ പണം കവർന്നു; റിസോർട്ടിലെ ശുചീകരണത്തൊഴിലാളി അറസ്റ്റിൽ

0


വിഴിഞ്ഞം: റിസോർട്ടിലെ റൂമിൻ നിന്നും വിദേശവനിതയുടെ പണം കവർന്ന റിസോർട്ടിലെ ശുചീകരണത്തൊഴിലാളിയെ പൊലീസ് പിടികൂടി. റിസോർട്ടിലെ ശുചീകരണത്തൊഴിലാളി നെയ്യാറ്റിൻകര കൊല്ലയിൽ സ്വദേശി പ്രവീൺ (22) ആണ് പിടിയിലായത്. പോളണ്ട് സ്വദേശി ജൂലീയ സ്ലാബിന്റെ പണമാണ് ഇയാൾ കവർന്നത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിൽ താമസത്തിനെത്തിയതായികുന്നു ജൂലിയ. ാഗിൽനിന്ന് 8250 രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ എട്ടിനായിരുന്നു വിദേശവനിത റിസോർട്ടിൽ ആയുർവേദ ചികിത്സയ്‌ക്കെത്തിയത്. ഓരോ ദിവസവും തൊഴിലാളികൾ മാറിമാറിയാണ് മുറി ശുചീകരിക്കുന്നത്.

മുറി ശുചീകരിക്കാനെത്തിയ പ്രവീണിന് ആദ്യം ടിപ്പായി 500 രൂപ വിദേശവനിത നൽകിയിരുന്നു. തുടർന്ന് പുറത്തുള്ള ഊഞ്ഞാലിൽ വിശ്രമിക്കുകയായിരുന്നു ഇവർ. തൊഴിലാളി പോയശേഷം ബാഗുമെടുത്ത് സമീപത്തെ ഫാർമസിയിൽനിന്ന് മരുന്നുവാങ്ങി. ബാഗിൽനിന്ന് പണമെടുക്കാൻ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതായി കണ്ടത്. തുടർന്ന് റിസോർട്ടിലെത്തി ഉടമയോടു വിവരം ധരിപ്പിച്ചു. അന്വേണത്തിലാണ് പ്രവീൺ പണം കവർന്നതെന്ന് തിരിച്ചറിഞ്ഞത്.

വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. എസ്‌ഐ.മാരായ ജി. വിനോദ്, എസ്.ഹർഷകുമാർ, ഗ്രേഡ് എസ്‌ഐ. ജയകുമാർ, എഎസ്ഐ. ഗിരീഷ് ചന്ദ്രൻ, സി.പി.ഒ.മാരായ ധനീഷ്, പ്രമോദ്, സുജിത്, സതീഷ് എന്നിവരുൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റുചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply