വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കുന്ന മാനദണ്ഡം അന്യായമെന്ന് രാജസ്ഥാൻ ഹൈക്കോടതി

0

ജോധ്പൂർ: വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കുന്ന മാനദണ്ഡം അന്യായമെന്ന് രാജസ്ഥാൻ ഹൈക്കോടതി. വനപാലകർ ഉൾപ്പെടെ ഏത് തസ്തികയിലേയ്ക്കുമുള്ള റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളിൽ ശാരീരിക പരിശോധനയുടെ ഭാഗമായി വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവെടുക്കുന്ന മാനദണ്ഡത്തെ രാജസ്ഥാൻ ഹൈക്കോടതി അപലപിച്ചു.

ഒരു വനിതാ ഉദ്യോഗാർത്ഥിയുടെ നെഞ്ചളവ് അവരുടെ ശാരീരിക ക്ഷമതയുടെ സൂചകമോ ശ്വാസകോശത്തിന്റെ ശേഷി തെളിയിക്കുന്ന പരിശോധനയോ ആയി കണക്കാക്കാനാകില്ലെന്ന് ഓഗസ്റ്റ് 10ലെ ഉത്തരവിൽ ജഡ്ജി നിരീക്ഷിച്ചു.

“ഇനി അങ്ങനെ ആണെങ്കിൽ തന്നെ ഇത്തരം അളവെടുക്കലുകൾ സ്ത്രീകളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റവും യുക്തിരഹിതവുമാണ്. ഇത്തരം മാനദണ്ഡങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ തന്നെ ഹനിക്കുന്നതാണെന്ന് “, കോടതി ഉത്തരവിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here