കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പ്രസ്താവനയുമായി ബീഹാറിലെ കോൺഗ്രസ് വനിതാ എംഎൽഎ നീതു സിംഗ്. രാഹുലിനു യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും പിന്നെന്തിന് 50 വയസു കഴിഞ്ഞ കിഴവിക്ക് ഫ്ലൈയിങ്ങ് കിസ് കൊടുക്കുന്നത് എന്നും അവർ ചോദിച്ചു. പാർലമെൻ്റിൽ രാഹുൽ ഗാന്ധി ഫ്ലൈയിങ്ങ് കിസ് നൽകി എന്നാരോപിച്ച് സ്മൃതി ഇറാനി രംഗത്തുവന്നതോടെയാണ് നീതു സിംഗിൻ്റെ പ്രതികരണം.
‘ഞങ്ങളുടെ രാഹുൽജിയ്ക്ക് യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ല. ഫ്ലൈയിങ്ങ് കിസ് കൊടുക്കണമെങ്കിൽ ഏതെങ്കിലും യുവതികൾക്ക് നൽകിയാൽ പോരേ? എന്തിന് 50 വയസുള്ള ഈ കിഴവിയ്ക്ക് കൊടുക്കണം?’- ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നീതു സിംഗ് പറഞ്ഞു.