പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സമരപരിപാടികളും നേതൃയോഗങ്ങളും മാറ്റിവെച്ചു

0

യുഡിഎഫ് സമരപരിപാടികളും നേതൃയോഗങ്ങളും മാറ്റിവച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മാറ്റിവെച്ച പരിപാടികളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.

എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ സെപ്റ്റംബർ 4 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പദയാത്ര ഉൾപ്പെടെയുള്ള സമരപരിപാടികളാണ് മാറ്റിയത്. സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചിരുന്ന ജില്ലാ നേതൃയോഗങ്ങളും മാറ്റി.

ആറു ജില്ലകളിലെ നേതൃയോഗങ്ങൾ നേരത്തെ നടന്നിരുന്നു. ശേഷിക്കുന്ന 8 ജില്ലകളിലെ നേതൃയോഗങ്ങളാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഹസൻ പറഞ്ഞു.

Leave a Reply