പുതുപ്പള്ളി തൃക്കാക്കരക്കും മേലെ; ‘പുതുപ്പള്ളിക്കായി, കേരളത്തിനായി ചാണ്ടി ഉമ്മൻ’; ഷാഫി പറമ്പിൽ

0

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കും മേലെയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ.പുതുപ്പള്ളിക്കായി, കേരളത്തിനായി, ഉമ്മൻ ചാണ്ടിക്കായി, ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിക്കുന്നു. എന്നാൽ പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ഉമ്മൻചാണ്ടിക്കെതിരായ സി പി ഐ എം വിമർശനങ്ങൾക്ക് മറുപടി പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയാവാൻ തനിക്ക് കഴിയില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമിയാവുക വെല്ലുവിളിയാണ്. അതൊരു സമ്മർദ്ദമാണ്. സൂര്യനായിരുന്നു ഉമ്മൻചാണ്ടി. സൂര്യന്റെ പ്രഭയിൽ നിൽക്കുന്ന ചന്ദ്രൻ മാത്രമാണ് താൻ. താൻ പിൻഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം.

Leave a Reply