പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ എം.പി മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ ദുഃഖം ഒരു വശത്തുള്ളപ്പോൾ മറുവശത്ത് വലിയ ആത്മവിശ്വാസമാണ്. ചാണ്ടി ഉമ്മൻ ആ സ്ഥാനത്തിന് യോഗ്യനാണെന്നും ബെന്നി ബഹന്നാൻ.
ഉമ്മൻചാണ്ടിയുടെ വേർപാടിന് പിന്നാലെ തന്നെ ഉപതെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകൾ കൈക്കൊണ്ടിരുന്നു. ജനങ്ങൾക്കിടയിലെ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ആയിരിക്കും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നത്. പുതുപ്പള്ളി ഒരിക്കലും കോൺഗ്രസിനെ കൈവിടില്ല. മുൻകാലങ്ങളിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രം പുതുപ്പള്ളിയായിരുന്നില്ലെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.