കന്നുകാലികളുമായി വഴിമുടക്കി പ്രതിഷേധം, യുപിയിൽ മന്ത്രിയുടെ വാഹനം തടഞ്ഞ 90 പേർക്കെതിരെ കേസ്

0

ഉത്തർപ്രദേശിൽ മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധിച്ച 90 പേർക്കെതിരെ കേസ്. ബറേലിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിംഗിനെതിരെ പ്രതിഷേധം അരങ്ങേറിയത്. തെരുവിൽ അലയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഗുഡ്ഗാവിൽ 9.14 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന അനിമൽ പോളിക്ലിനിക്കിന്റെ ഭൂമി പൂജയ്‌ക്കായി അഡീഷണൽ ചീഫ് സെക്രട്ടറിയ്‌ക്കൊപ്പം പോകുകയായിരുന്നു മന്ത്രി. വഴിമധ്യേ മന്ത്രിയുടെ നിയമസഭാ മണ്ഡലത്തിൽ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സിറൗലിയിൽ വെച്ച് പിപ്പരിയ ഉപ്രാല ഗ്രാമത്തിലെ നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു.

കന്നുകാലികളെ ഉപയോഗിച്ച് മന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞായിരുന്നു പ്രതിഷേധം. ഒരു മണിക്കൂറോളം മന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ കുടുങ്ങി. തെരുവിൽ അലയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രദേശത്ത് ഗ്രാമസഭയുടെ സ്ഥലം കണ്ടെത്തി ഉടൻ പശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here