ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ പ്രാര്‍ത്ഥിക്കുന്നത്. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നു. ഋഷികേശിലെ പരമാർഥ് നികേതനിലെ ഗംഗയുടെ പുണ്യതീരം മുതൽ അമേരിക്കയുടെ ഹൃദയഭാഗം വരെ ചന്ദ്രയാൻ-3 ന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി.