തിരുവനന്തപുരത്തെ എൻഎസ്എസ് നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസ്

0

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്‍റെ ഗണപതി പരാമർശത്തിനെതിരെ തലസ്ഥാനത്ത് എൻഎസ്എസ് നേതൃത്വത്തിൽ നടന്ന നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. കന്‍റോൺമെന്‍റ്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.

Leave a Reply